Friday, 20 January 2012

ചില "വികല" ചിന്തകള്‍ !ഒന്ന്
-------
ഇസ്തിരിപെട്ടിക്കടിയില്‍ 
നിവരുന്നത്  വസ്ത്രത്തിലെ
ചുളിവുകള്‍   അല്ല 
നിന്റെ  വ്യക്തിത്വം !

രണ്ട്
--------
പേപ്പറും പേനയും ഉപേക്ഷിച്ചു
എഴുത്ത് കീബോര്‍ഡ്‌ കയ്യടക്കിയപ്പോള്‍
നഷ്ടപ്പെട്ടത്  എഴുത്തല്ല  
നീയും ഞാനും തമ്മുള്ള  അകലം !

മൂന്നു
----------
പണ്ട് ചുമരുകളെല്ലാം വെള്ളയായിരുന്നു
ഉള്ളില്‍ ഉള്ളവന്റെ മനസ്സും  !
ഇന്ന് ചുമരുകള്‍ക്കു  കടുംനിറം പൂശുമ്പോള്‍
മായ്ക്കാന്‍ ശ്രമിക്കുന്നത് വെളുപ്പോ "കറുപ്പോ "?  


75 comments:

 1. ഉള്ളിലെ വെളുപ്പ് ചായമടിച്ച് കറുപ്പിച്ച് നടക്കുകയാണു മർത്ത്യൻ.....

  ReplyDelete
  Replies
  1. നന്ദി ചന്ദുവെട്ടാ ,,ഈ ആദ്യ വരവിനു

   Delete
 2. ഒന്ന് വളരെ നന്നായിരിക്കുന്നു.

  ReplyDelete
 3. അര്‍ത്ഥവത്തായ മൂന്ന് കുറും കവിതകള്‍ .....

  ReplyDelete
  Replies
  1. വേണുവേട്ടാ......... എപ്പോഴുമുള്ള ഈ പ്രോത്സാഹനത്തിനു നന്ദി

   Delete
 4. നല്ല ചിന്തകള്‍

  ReplyDelete
 5. മൊഴിമുത്തുകള്‍ എന്നു വിളിക്കാന്‍ പറ്റുന്ന മൂന്നു ചിന്താശകലങ്ങള്‍....

  ReplyDelete
 6. കുഞ്ഞു കവിതകളിലെ വലിയ ചിന്തകള്‍........ ആശംസകള്‍..

  ReplyDelete
 7. പേപ്പറും പേനയും ഉപേക്ഷിക്കുമ്പോള്‍ അകലം കൂടുകയല്ലേ ചെയ്യുക?
  എന്‍റെ വായനയുടെ കുഴപ്പമാകുമോ..?

  ReplyDelete
 8. ലളിത ചിന്തകള്‍ വരിയിലോതുക്കാന്‍ ശ്രമികുമ്പോഴും
  നഷ്ടമാകാതിരുന്നത് നിന്റെ താള ബോധം :-)

  ReplyDelete
 9. കവിതകളെ ക്യപ്സൂകളാക്കാന്‍
  ശ്രമിക്കുമ്പോള്‍..
  അത് ലളിതവും സുന്ദരവും
  അതിലേറെ മനോഹരവുമാകുന്നു..

  ആശംസകള്‍..

  ReplyDelete
  Replies
  1. ഉമ്മു അമ്മാര്‍ ..നന്ദി ഈ പ്രോത്സാഹനത്തിനു

   Delete
 10. ഓ, വല്ലാത്ത ചിന്തകള്‍

  ReplyDelete
 11. @@
  നാല്
  -----
  കീബോര്‍ഡ്‌ല്‍ ടൈപ്പ് ചെയ്തു ബ്ലോഗിലിട്ടപ്പോള്‍
  കമന്റുകള്‍ക്കൊപ്പം വന്നത് കല്ലും മുള്ളുകളും ആയിരുന്നു!

  (വട്ടൂസേ, വിഷയദാരിദ്യം പോയിക്കിട്ടി അല്ലെ.
  ജോറായിട്ടുണ്ട് മൂന്നും..!)

  ***

  ReplyDelete
  Replies
  1. കണ്ണൂസേ ..ഇടക്കൊക്കെ എന്തെങ്കിലും പോസ്റ്റ്‌ നിങ്ങള്‍ടെ ഇടയില്‍ പിടിച്ചു നില്കണ്ടേ

   Delete
 12. നല്ല രസകരമായ കവിതകൾ, നല്ല രസമായിത്തന്നെ അവതരിപ്പിച്ചു. ആശംസകൾ ജബ്ബാറിക്കാ. ഉള്ളതിൽ ഏറ്റവും രസകരവും അർത്ഥസമ്പുഷ്ടവുമായി എനിക്ക് തോന്നിയത് ആ ഒന്നാമത്തേത് തന്നെ. അഭിനന്ദനങ്ങൾ, ആശംസകൾ ജബ്ബാറിക്കാ.

  ReplyDelete
 13. നല്ല ചിന്തകള്‍ !

  ReplyDelete
 14. കൊള്ളാം മാഷെ നന്നായിരിക്കുന്നു !!

  ReplyDelete
 15. വരികളില്‍ വരകളുണ്ട്

  ReplyDelete
  Replies
  1. റസാക് ബായി ..എവിടെ കണ്ടതിലും നേരിട്ട് കണ്ടതിലും സന്തോഷം

   Delete
 16. നന്നായിരിക്കുന്നു എല്ലാം..

  ReplyDelete
 17. ഒരു വട്ടന്റെ വട്ടില്ലാ കവിതകള്‍ :)

  ReplyDelete
 18. രണ്ട് വളരെ ഇഷ്ടപ്പെട്ടു.

  ReplyDelete
 19. വിളഞ്ഞുവീണ കലാചിന്തകള്‍.
  കീബോര്‍ഡ് നമുക്കിടയിലെ അകലം കുറച്ചെന്നത് വളരെ നന്നായി.
  അകലമില്ലാഞ്ഞാല്‍ നമ്മളില്ലെന്നൊരു സൂചന ഉണ്ടോ? അറിയില്ല.

  ReplyDelete
  Replies
  1. ഫൌസിയ .. നന്ദി ഈ വരവിനും കാഴ്ച്ചപ്പാടിനും

   Delete
 20. ചിന്തനീയം ആയ വട്ടുകള്‍ ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി കൊമ്പന്‍ ഈ പ്രോത്സാഹനത്തിനു

   Delete
 21. ഇന്നും മൂന്നും അസ്സലായി ഭായ്...രണ്ടിൽ കുറച്ച് സംശയം....

  ഈ മെയിലും കത്തും അല്ലേ ഉദ്ദേശിച്ചെ?
  പക്ഷേങ്കില് കത്തെഴുതുന്ന ആ അടുപ്പം നമുക്ക് ഈ മെയിലുകളിലൂടെ കിട്ടുവോ?

  ReplyDelete
 22. കുഞ്ഞ് വരികളില്‍ കുഞ്ഞ് കാര്യങ്ങള്‍ .....
  പുസ്തക താളിലെ മയില്‍പ്പീലി പോലെ .....

  നന്നായി ഏഴുതി !!!

  ReplyDelete
  Replies
  1. സുനില്‍ജി ..നന്ദി ഈ വരവിനും അഭിപ്രായത്തിനും

   Delete
 23. കുഞ്ഞുണ്ണിമാഷ് മരിച്ചിട്ടില്ല....

  ReplyDelete
 24. ചിന്തകള്‍ നന്നായിരിക്കുന്നു ..

  ReplyDelete
 25. മായ്ക്കാന്‍ ശ്രമിക്കുന്നത് വെളുപ്പോ "കറുപ്പോ "?randum.......

  ReplyDelete
 26. കുഞ്ഞു വരികളിലെ വലിയ കാര്യങ്ങള്‍..
  ഇഷ്ടമായി ട്ടോ..

  ReplyDelete
 27. ഇഷ്ടായി.. കൂടുതലിഷ്ടായി ഒന്ന്..!!

  ReplyDelete
 28. ഇരുട്ടിനെ ചായമടിച്ച് പാല്‍ നിറമാക്കൂ..
  വെളുത്തതല്ലാത്ത കുടകല്‍ ചൂടുന്നവരെ അകത്താക്കൂ..
  കാക്കയെ കൊക്കാക്കൂ, കരിക്കട്ടയെ പൊന്നാക്കൂ..
  മുടിയും താടിയും തൊടിയും കൊടിയും വെളുപ്പിക്കൂ..
  അകക്കറുപ്പിന്റെ ഉള്ളങ്ങളെ തുറന്ന് വെളുപ്പിക്കൂ....

  ReplyDelete
 29. ജബ്ബാര്‍ ജി ..എനിയ്ക്ക് പറയാനുള്ളതൊക്കെ എല്ലാരും പറഞ്ഞു
  ഇസ്തിരി പെട്ടികടിയില്‍ വിരിയുന്നത് ഒരു ദിവസത്തിന്റെ
  തുടക്കം കൂടി ..വീണ്ടും ച്ചുള്ങ്ങിയത് അവസാനത്തിലോ ..?
  ഒന്ന് വെച്ചാല്‍ രണ്ടു ..ഞാനെന്റെ വാക്ക് പാലിച്ചുട്ടോ..

  ReplyDelete
 30. പണ്ട് ചുമരുകളെല്ലാം വെള്ളയായിരുന്നു
  ഉള്ളില്‍ ഉള്ളവന്റെ മനസ്സും !
  ഇന്ന് ചുമരുകള്‍ക്കു കടുംനിറം പൂശുമ്പോള്‍
  മായ്ക്കാന്‍ ശ്രമിക്കുന്നത് വെളുപ്പോ "കറുപ്പോ "? ..

  nalla varikal bhayee vaayikkaan alpam thaamaichu ...

  ReplyDelete
 31. ഇഷ്ടപ്പെട്ടു, കൂടെ കൂടുന്നു.

  ReplyDelete
 32. വട്ടപ്പോയില്‍ജീ വരികള്‍ കുറവെങ്കിലും കാമ്പിനു കനമുണ്ട് .സംഗതി കലക്കി

  ReplyDelete
 33. നാല് വരികളിലെ ദാര്‍ശനികത....
  ഇസ്തിരിപ്പെട്ടിക്കടിയില്‍ നിവരുന്ന വ്യക്തിത്വം....
  ചായമടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതും വ്യക്തിത്വം...

  ഈ "വേഷത്തിലും"വട്ടപ്പൊയിലില്‍ മേന്മ സൂക്ഷിക്കുന്നു....

  ReplyDelete
 34. വികലമായ മനസ്സുകളില്‍ മുനയുള്ള ചിന്തകള്‍ കോറിയിടുന്നു .......!

  ആശംസകള്‍ .......!!

  ReplyDelete
 35. നേരിന് നേരെ പിടിച്ചു മൂന്നു കണ്ണാടികള്‍. വളരെ വളരെ ഇഷ്ടപ്പെട്ടു.

  ReplyDelete
 36. ഇസ്തിരിപ്പെട്ടിക്കടിയില്‍ നിവന്ന വ്യക്തിത്തം മറനീക്കി പുറത്തുവരട്ടെ, കാണട്ടെ ചുളിഞ്ഞ തൊലിപ്പുറം,
  ..............................................
  നന്നായി ജബ്ബാരിക്ക!

  ReplyDelete
 37. ഇത്തിരി കൊണ്ട് ഒത്തിരി മൊഴിഞ്ഞു ... എല്ലാം നേരുകൾ.

  ReplyDelete