Tuesday, 25 June 2013

ദരിദ്രര്‍!

ദരിദ്രര്‍!
======
നമുക്കുണ്ട് നല്ല വസ്ത്രങ്ങള്‍
അതുകൊണ്ട് വസ്ത്രമില്ലാത്തവര്‍
നമുക്ക് നഗ്നര്‍!

ചുറ്റും കെട്ടിയുയര്‍ത്തിയ മതിലുകളാല്‍
ചതുരക്കട്ട വീട് നമുക്കുള്ള തിനാല്‍
വീടില്ലാത്തവന്‍ പാവം !

നമ്മുടെ കുഞ്ഞുങ്ങള്‍ ആംഗലേയം
മൊഴിയും പാഠശാലയില്‍
അവരുടെ കുഞ്ഞുകള്‍ കഞ്ഞിക്കലത്തിനരികില്‍

നമ്മള്‍ മൂന്നുനേരം
സുഭിക്ഷമായുണ്ണുന്നതിനാല്‍
വിശപ്പുള്ളവന്‍ നമുക്കന്യന്‍ !

എന്തിനു നമുക്കീ കണ്ണുകള്‍
വെറുതെ കാണേണ്ട കാഴ്ചകള്‍
കണ്ടില്ലെങ്കില്‍ !!

10 comments:

 1. കാണുന്നുണ്ടോ...??

  ReplyDelete
 2. മാറ്റൊലിക്കവിതകളുടെ കാലം അവസാനിക്കുന്നില്ല......

  ReplyDelete
 3. എന്തിന് നമുക്കീ കണ്ണുകള്‍

  ReplyDelete
 4. വ്യാപ്തിയുള്ള വരികൾ
  നന്നായി സുഹൃത്തെ

  ReplyDelete