Friday 16 December 2011

കാലം ..

കാലം ..
=======
മഷിത്തണ്ട് സ്ലൈറ്റിനോട് പറഞ്ഞു
നമുക്ക് വീണ്ടും കൂട്ടുകൂടാം ..
പക്ഷെ അപ്പോഴേക്കും
കുട്ടികള്‍ ഒക്കെ "വലിയവര്‍" ആയിരുന്നു !
(ഫോട്ടോ # സൈഫ് അരഷ്)

9 comments:

  1. ഇപ്പോള്‍ കുട്ടികള്‍ വലിയവരെക്കാലും ഒരു പാട് മുതിര്‍ന്നവര്‍ ആണ് .കവിതയുടെ ഇത്തിരിവെട്ടം നീട്ടിയതിനു നന്ദി ...

    ReplyDelete
  2. എന്തെ കുറച്ചു വരികളില്‍ ഒതുങ്ങീ..ചിന്തകളുടെ വലിപ്പം കൂടട്ടെ ആശംസകള്‍

    ReplyDelete
  3. കുട്ടികൾ വലിയവരായപ്പോഴും മഷിതണ്ടും സ്ലേറ്റും അങ്ങിനെ തന്നെ ഉണ്ടായിരുന്നു..!! ചെറിയ വരി.. വലിയ ചിന്ത..!

    ReplyDelete
  4. നന്നായി ഈ കൊച്ചു കവിതകല്‍ രണ്ടും ..
    പുതിയ ബ്ലോഗ്‌ എന്ന് തുടങ്ങി .. ടൈറ്റില്‍ മുറിഞ്ഞു പോയല്ലോ ..
    ടെമ്പ്ലേറ്റ് മാറ്റിന്‍.. അല്ലെങ്കി അബ്സാരിനോടോ ലുട്ടൂനോടോ പറഞ്ഞു ഒരു ഹെഡര്‍ വാങ്ങിക്കിന്‍ ... നന്നായി ബ്ലോഗ്‌
    ആശംസകള്‍

    ReplyDelete
  5. ചിന്തകളുറങ്ങുന്ന കുഞ്ഞികവിത കൊള്ളാം..
    പുതിയ ബ്ലോഗ് കുഞ്ഞിക്കവിതകള്‍ക്കായ്..:)
    ഇനിയും പിറക്കട്ടെ വലിയചിന്തകളുമായ് കൊച്ചുവരികള്‍..........., കുഞ്ഞുണ്ണികവിതകള്‍..

    ReplyDelete
  6. ഒരു ഓര്‍മ്മപുതുക്കലിന് അവസരം, മനോഹരമായി സൃഷ്ടിച്ചു നല്‍കിയതിനു നന്ദി.

    ReplyDelete
  7. സ്ലേറ്റുകളിലിന്ന് തറയില്ല
    പറയില്ല.
    മഷിത്തണ്ടോ
    പറമ്പിൽ ഒറ്റയ്ക്ക്.
    (നന്ദി, ഓർമ്മിപ്പിച്ചതിനു`.)

    ReplyDelete
  8. ഞാനും പോയി... ഒരു ഓർമ്മപാലം കടന്ന്..... തിരകെ എന്റെ കൂടെ നടക്കാത്ത ബാല്യത്തിന്റെ കടവ് വരെ... ഇലപ്പച്ചയും സ്ലേറ്റും കയ്യിൽ പിടിച്ച് അന്നൊഴുക്കിയ കടലാസ്സ് വള്ളങ്ങളെ തിരഞ്ഞു... ഇല്ല... അവിടെങ്ങും കണ്ടില്ല

    ReplyDelete