Wednesday 4 January 2012

കാലം പോയ കോലം !

 
പാവം അമ്മി
അരക്കാന്‍ തേങ്ങകിട്ടാതെ
അമ്മിക്കുട്ടിയെ മാറോടടക്കി
ആര്‍ക്കും വേണ്ടാതെ വിറകുപുരയില്‍ ! 
 
പാവം മമ്മി
സ്വന്തം കുട്ടിയെ ബോര്‍ഡിങ്ങില്‍ ആക്കി
പപ്പിക്കുട്ടിയെ മാറോടടക്കി
പത്തരമാറ്റു പത്രാസോടെ ക്ലബ്ബില്‍   !
 
 
 

30 comments:

  1. ബോര്‍ഡിങ്ങില്‍ നിന്നും വീട്ടിലേക്കുള്ള ദൂരമുണ്ടാവില്ല ക്ലബ്ബില്‍ നിന്നും വൃദ്ധസദനത്തിലേക്ക്‌.. !

    ReplyDelete
  2. പാവം അമ്മിഞ്ഞ
    ചുരത്താന്‍ ചുണ്ട് കിട്ടാതെ
    വിങ്ങല്‍ ഉള്ളിലടക്കി
    ആരാന്റെ കണ്ണിനു കാണിക്ക വെള്ളരി

    ReplyDelete
  3. അടുക്കളയില്‍ നിന്നും വിരകുപുരയിലേക്ക് ഉള്ള ദൂരമുണ്ടാവില്ല വീട്ടില്‍ നിന്നും വൃദ്ധ സധനത്തിലേക്ക് എന്നല്ലേ ശ്രീ ഏട്ടാ ..
    പാവം mixi യും , പപ്പിയും.... തന്റെതല്ലാത്ത തെറ്റിന് പഴി കേള്‍ക്കേണ്ടി വന്നല്ലോ

    ReplyDelete
  4. അമ്മിയും കുട്ടിയും...
    ഓര്‍മപ്പെടുത്തലിനു
    തിരിച്ചറിവുകള്‍ക്ക്‌
    നന്ദി

    ReplyDelete
  5. പാവം ഡാഡി..
    ഞാന്‍ ബോര്‍ടിങ്ങിലും..
    മമ്മി ക്ലബ്ബിലും ..

    വീടിനു കാവല്ക്കാരന്‍
    അടുക്കളയില്‍ പാചകക്കാരന്‍..

    (ഒരു മകന്റെ വേവലാതികള്‍..)

    ReplyDelete
  6. ethra sathyam...! he he he hheeee..

    ReplyDelete
  7. പഴമയും പുതുമയും നന്നായി വരച്ചു കാട്ടി ..
    നല്ല കവിത ..
    ആശംസകള്‍

    ReplyDelete
  8. ഡാഡി എവിടെ ജബ്ബാര്‍
    പാവം പ്രവാസി ആയിരിക്കും അല്ലേ ?
    നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  9. അമ്മിയും മമ്മിയും ...നര്‍മ്മത്തില്‍ പൊതിഞ്ഞ വരികള്‍ ആണെങ്കിലും ഗൌരമായി ചിന്തിക്കേണ്ട വിഷയം ......ഇഷ്ടമായി ഇക്കാ ആശംസകള്‍ നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  10. nannayittundu,,,jabbarkka,,, ammiyum mammiyum randum compare cheythathu kollam,,,, asamsakal,,,

    ReplyDelete
  11. പുതിയ കാലത്തിന്റെ മുഖം ലളിതമായ വരികളില്‍....

    ReplyDelete
  12. അമ്മിയും മമ്മിയും ഇഷ്ടായി ..

    ReplyDelete
  13. അമ്മിയും മമ്മിയും ചിന്തിപ്പിക്കുന്നു

    ReplyDelete
  14. കാലം മാറി കോലം മാറി.അമ്മിക്കുട്ടി പോയി മിക്സിക്കുട്ടിയായി . നന്നായിട്ടുണ്ട് .ചിന്തിപ്പിക്കുന്നതാണ്

    ReplyDelete
  15. വീട്ടിലെ കുട്ടി ഊട്ടിയിലും, ഊട്ടിയിലെ പട്ടി വീട്ടിലും..എന്തെ അതെന്നെ...

    ReplyDelete
  16. പാവം ഡാഡി, അമ്മിയിൽ മമ്മി തേങ്ങാച്ചമ്മന്തിയരച്ച് അമ്മാവനും തനിക്കും കഞ്ഞി തരുന്നതും ഓർത്ത് വാ പോളിച്ചിരിക്കുന്നു. അടിപൊളി വട്ടിക്കാ, ങ്ങടെ മമ്മി വട്ട് സൂപ്പർ.

    ReplyDelete
  17. കൊള്ളാം. ഇഷ്ടപ്പെട്ടു

    ReplyDelete
  18. പാവങ്ങളുടെ എണ്ണം കൂടുന്നു..!

    ReplyDelete
  19. കാലത്തിനൊത്തുപായണം
    കോലത്തിനോത്തു തുള്ളണം
    കുറേക്കാലം കഴിയുമ്പോള്‍ മിക്സിയെക്കുരിച്ചും ഇമ്മാതിരി കവിതകള്‍ വരുമോ ആവോ ?

    ReplyDelete
  20. പാവം മമ്മി
    സ്വന്തം കുട്ടിയെ ബോര്‍ഡിങ്ങില്‍ ആക്കി
    പപ്പിക്കുട്ടിയെ മാറോടടക്കി
    പത്തരമാറ്റു പത്രാസോടെ ക്ലബ്ബില്‍

    കലികാലം, അനുഭവിക്കാതെ തരമില്ല...

    ReplyDelete
  21. മമ്മിയെ വൃദ്ധസദനത്തിലാക്കി കുട്ടി പട്ടിയുടെ ചൂടിലുറങ്ങുന്ന നാളെയും വിദൂരമല്ല.. ഇന്നിന്‍റെ നേര്‍ചിന്ത നന്നായി.

    ReplyDelete
  22. അമ്മിയുമമ്മിയുമുഷാറായി

    ReplyDelete
  23. കാലിക പ്രസക്തി ഏറെയുണ്ട് ഈ വരികളിൽ ... വളരെ നന്നായി ഉള്ളു തുറന്നു .... ആശംസകൾ

    ReplyDelete