Tuesday 9 October 2012

പണം കായ്ക്കുന്ന മരം !


ഫലം  കായ്ക്കുന്ന മരങ്ങള്‍
അയാള്‍ എന്നേ മുറിച്ചു വിറ്റു
കെട്ടു പ്രായം കഴിഞ്ഞപ്പോള്‍
ഒന്നാമത്തതിനെ പറഞ്ഞയക്കാന്‍

ഉണ്ടായിരുന്ന  പത്തു സെന്റ്‌
നടുകെ  മുറിച്ചു കൊടുത്തു
റിയല്‍ എസ്റ്റെറ്റുകാരന്
രണ്ടാമത്തേതിനെ  കരകയറ്റാന്‍

മൂന്നാമത്തെ ആണ്‍ സന്തതി
ബിസിനസ്‌ സ്വപ്‌നങ്ങള്‍
നെയ്യാന്‍ തുടങ്ങിയപ്പോള്‍
ബാക്കി അഞ്ചും പുരയിടവും  പോയി

ആരോഗ്യം ക്ഷയിച്ചു , കാഴ്ച മങ്ങി
അടുപ്പില്‍  പുകഉയരുന്നില്ലേലും
ഇപ്പോള്‍  അയാള്‍ സ്വപനം കാണുന്നു
പണം കായ്ക്കുന്ന ആ മരത്തെ !





23 comments:

  1. ആരോഗ്യം ക്ഷയിച്ചു , കാഴ്ച മങ്ങി
    അടുപ്പില്‍ പുകഉയരുന്നില്ലേലും
    ഇപ്പോള്‍ അയാള്‍ സ്വപനം കാണുന്നു
    പണം കായ്ക്കുന്ന ആ മരത്തെ !
    -------------------------
    മനസ്സില്‍ തട്ടിയ വരികള്‍ ,,,"സമ്പത്ത് കാലത്ത് തൈ പത്തു വെച്ചാല്‍ ,ആപത്തു കാലത്ത് കാ പത്തു തിന്നാം !!

    ReplyDelete
  2. അതെ.. എല്ലാം നഷ്ട്ടപ്പെട്ടു ഒടുക്കം സ്വപ്നം കാണാം ഒരു പണം കായ്ക്കുന്ന മരം. ഇല്ലാത്ത ഒരു മരം . ജീവിതത്തിന്റെ ഒരു നേര്‍ചിത്രം

    ReplyDelete
  3. ആ മരം എവിടെയെന്നല്ലേ................?

    ReplyDelete
  4. അതെ സ്വപ്‌നങ്ങള്‍ അല്ലെ ജീവിതത്തെ മുന്നോട്ടു കൊണ്ട് പോകാന്‍ , ജീവിതത്തെ നില നിര്‍ത്താന്‍ പറ്റുന്നതും
    സമകാലിന സംഭവങ്ങളെ കോര്‍ത്തിണക്കി കാലിക മായ ഒരു കവിതാ ശ്രമം , ഇനിയും വരട്ടെ ഇത് പോലെ ഉള്ളവ താങ്കളുടെ തുലികയില്‍ നിന്നും

    ReplyDelete
  5. മരം കിട്ടിയില്ലെങ്കിലും അതിന്റെ വിത്തെങ്കിലും കിട്ടിയിരുന്നെങ്കിൽ.......

    ReplyDelete
  6. മന്മോഹന്‍ സിംഗ് കേള്‍ക്കെണ്ടാ ,അദ്ദേഹത്തിന് ഒരു പണം കായ്ക്കുന്ന മരം അത്യാവശ്യം ഉണ്ടായിരുന്നു ...

    ReplyDelete
  7. Yeah itz found in dubai !!!beside my building :)

    ReplyDelete
  8. വെള്ളവും, വളവും ആവോളം വലിച്ചെടുത്ത് പടര്‍ന്നു പന്തലിച്ച് പുരപ്പുറത്തേക്ക് ചാഞ്ഞുനില്‍ക്കുന്ന വിഷവൃക്ഷത്തെ എന്തേ ആരും വിറകിനുപോലും വെട്ടിമാറ്റാത്തത്..!

    ReplyDelete
  9. ലളിതവും ചിന്തനീയവുമായ വരികള്‍..

    ReplyDelete
  10. ലളിതം സുന്ദരം

    ReplyDelete
  11. ഫലം കായ്ക്കുന്ന മരങ്ങള്‍
    അയാള്‍ എന്നേ മുറിച്ചു വിറ്റു
    ............................
    ആരോഗ്യം ക്ഷയിച്ചു , കാഴ്ച മങ്ങി
    അടുപ്പില്‍ പുകഉയരുന്നില്ലേലും
    ഇപ്പോള്‍ അയാള്‍ സ്വപനം കാണുന്നു
    പണം കായ്ക്കുന്ന ആ മരത്തെ !
    ...............
    കണ്ണുകള്‍ നിറയുന്ന വരികള്‍ ...

    ReplyDelete
  12. മരമെന്നു കേള്‍ക്കുമ്പോള്‍ പാഞ്ഞെത്തുമവിടെ ഞാന്‍
    മരത്തിനെന്തു പിണഞ്ഞൂയെന്നറിവാന്‍ !!!
    ഇവിടെയും എത്തി ഞാന്‍ പണം കായ്ക്കും മരം കാണാന്‍
    പക്ഷെ സങ്കടം തോന്നി ആ പാഴ്മരം കണ്ടപ്പോള്‍
    കവിത കുറിക്കു കൊള്ളും വിധം അവതരിപ്പിച്ചു
    നന്നായി,
    പണം കായ്ക്കും മരത്തെ പാഴ്മരം ആക്കിയ കഥ.
    ആശംസകള്‍

    ReplyDelete
  13. ഇങ്ങിനെ ഒരു മരമാണ് ഞാന്‍ അന്വേഷിക്കുന്നത്.

    ReplyDelete
  14. ആ മരം അന്വേഷിച്ചു നമ്മള്‍ ഇവിടെ എത്തി അല്ലെ...?

    ReplyDelete
  15. ഇല്ലാത്ത ഉണ്ടാവാന്‍ ഇടയില്ലാത്ത മരത്തിനുവേണ്ടിയുള്ള കാത്തിരിപ്പ്

    ReplyDelete
  16. ഈ മരത്തിന്റെ പേറ്റന്റും അവര്‍ ആ അമേരിക്കക്കാര്‍ കൊണ്ടുപോയീ :(

    ReplyDelete
  17. അയാൾ സ്വപ്നം കാണുന്ന മരത്തെ ആരോ വേലികെട്ടിതിരിച്ചു...!!

    ReplyDelete
  18. നന്നായിട്ടുണ്ട്
    അര്‍ത്ഥവത്തായ വരികള്‍
    ആശംസകള്‍ നേരുന്നു

    ReplyDelete
  19. പലരും സ്വപ്നം കാണുന്ന മരം !!!
    പ്രദീപ്‌ മാഷ്‌ പറഞ്ഞ പോലെ ഒരു വിത്തെങ്കിലും കിട്ടിയെങ്കില്‍ എന്ന് ഞാനും ആശിക്കുന്നു.

    നല്ല വരികള്‍ .. ആശംസകള്‍ ശ്രീ ജബ്ബാര്‍

    ReplyDelete
  20. This comment has been removed by the author.

    ReplyDelete
  21. ബാക്കി അഞ്ചും പുരയിടയും പോയി

    പുരയിടവും എന്നല്ലേ ശരി?

    ReplyDelete