Friday, 20 January 2012

ചില "വികല" ചിന്തകള്‍ !



ഒന്ന്
-------
ഇസ്തിരിപെട്ടിക്കടിയില്‍ 
നിവരുന്നത്  വസ്ത്രത്തിലെ
ചുളിവുകള്‍   അല്ല 
നിന്റെ  വ്യക്തിത്വം !

രണ്ട്
--------
പേപ്പറും പേനയും ഉപേക്ഷിച്ചു
എഴുത്ത് കീബോര്‍ഡ്‌ കയ്യടക്കിയപ്പോള്‍
നഷ്ടപ്പെട്ടത്  എഴുത്തല്ല  
നീയും ഞാനും തമ്മുള്ള  അകലം !

മൂന്നു
----------
പണ്ട് ചുമരുകളെല്ലാം വെള്ളയായിരുന്നു
ഉള്ളില്‍ ഉള്ളവന്റെ മനസ്സും  !
ഇന്ന് ചുമരുകള്‍ക്കു  കടുംനിറം പൂശുമ്പോള്‍
മായ്ക്കാന്‍ ശ്രമിക്കുന്നത് വെളുപ്പോ "കറുപ്പോ "?  


Wednesday, 4 January 2012

കാലം പോയ കോലം !

 
പാവം അമ്മി
അരക്കാന്‍ തേങ്ങകിട്ടാതെ
അമ്മിക്കുട്ടിയെ മാറോടടക്കി
ആര്‍ക്കും വേണ്ടാതെ വിറകുപുരയില്‍ ! 
 
പാവം മമ്മി
സ്വന്തം കുട്ടിയെ ബോര്‍ഡിങ്ങില്‍ ആക്കി
പപ്പിക്കുട്ടിയെ മാറോടടക്കി
പത്തരമാറ്റു പത്രാസോടെ ക്ലബ്ബില്‍   !
 
 
 

Sunday, 1 January 2012

പുതുവര്ഷം

കാലത്തില്‍ ഒലിച്ചു പോകുന്നത് 
നിഴലുകള്‍ അല്ല
പച്ചയായ ജീവിതം !
കൊണ്ടും കൊടുത്തും അറിഞ്ഞും അറിയിച്ചും
നാം ജീവിക്കുമ്പോള്‍
പുലരട്ടെ നമ്മില്‍ നന്മകള്‍ .
 
 

Friday, 16 December 2011

കാലം ..

കാലം ..
=======
മഷിത്തണ്ട് സ്ലൈറ്റിനോട് പറഞ്ഞു
നമുക്ക് വീണ്ടും കൂട്ടുകൂടാം ..
പക്ഷെ അപ്പോഴേക്കും
കുട്ടികള്‍ ഒക്കെ "വലിയവര്‍" ആയിരുന്നു !
(ഫോട്ടോ # സൈഫ് അരഷ്)

Sunday, 11 December 2011

കാത്തിരിപ്പ്

കാലാന്തരം
--------------------
പ്രായം കൂടുമ്പോഴും
പ്രാരാബ്ദം  കൂടുന്നോന്‍
പ്രവാസി !
കാത്തിരിപ്പ്
---------------------
രാത്രി പകലിനോടും
പകല്‍ രാത്രി യോടും പറഞ്ഞു
നമുക്ക് പ്രേമിക്കാം..
പക്ഷെ തമ്മില്‍ കാണാതെ
അവര്‍ എത്ര നാള്‍ ? !!

Friday, 9 December 2011

വഴിയോരത്ത്!

കാലികം
---------------
പൊട്ടുമെന്ന് ഒരു കൂട്ടര്‍  
പൊട്ടില്ലെന്നു മറ്റൊരുകൂട്ടര്‍  
ഇതിനിടക്ക്‌ പൊട്ടിയാല്‍
ഞാനൊന്നും   കേള്‍ക്കില്ലെന്ന് ഒരു പൊട്ടന്‍ 
എല്ലാം കേള്‍ക്കുമ്പോള്‍
ഞാനും ഒരു പൊട്ടനായെങ്കില്‍
എന്ന് വെറുതെ ..................................!  



പീഡനം!
--------------
അമ്മേ എന്നവള്‍
അലറി വിളിച്ചപ്പോള്‍ 
അമ്മ ആരും കാണാതെ 
ഒരുമ്മ കൊടുക്കുകയായിരുന്നു !