Sunday, 27 January 2013
Sunday, 23 December 2012
വേലിയും വയ്യാവേലിയും !!
വേലി !!
----------
വിത്ത് നട്ടു
വെള്ളവും വളവും നല്‍കി
രാവും പകലും
കാവലിരുന്നു വേലി.
വളര്‍ച്ച കണ്ടു .....
ഒടുവില്‍
വേലിതന്നെ
ആ വിളവു തിന്നു !!!
വയ്യാവേലി !!
-----------------
ആര്‍ത്ത നാദം
അയാള്‍ ഓടി
അവിടെ എത്തി !
അവള്‍ക്കു ചുറ്റും ചെന്നായ്ക്കള്‍!
അമ്പരന്നു നില്‍ക്കെ
അയാള്‍ വെറുതെ ഓര്‍ത്തു
ആ ... എന്തിനീ വയ്യാ വേലി !!
അയാള്‍ പതിയെ നടന്നകന്നു...
----------
വിത്ത് നട്ടു
വെള്ളവും വളവും നല്‍കി
രാവും പകലും
കാവലിരുന്നു വേലി.
വളര്‍ച്ച കണ്ടു .....
ഒടുവില്‍
വേലിതന്നെ
ആ വിളവു തിന്നു !!!
വയ്യാവേലി !!
-----------------
ആര്‍ത്ത നാദം
അയാള്‍ ഓടി
അവിടെ എത്തി !
അവള്‍ക്കു ചുറ്റും ചെന്നായ്ക്കള്‍!
അമ്പരന്നു നില്‍ക്കെ
അയാള്‍ വെറുതെ ഓര്‍ത്തു
ആ ... എന്തിനീ വയ്യാ വേലി !!
അയാള്‍ പതിയെ നടന്നകന്നു...
Wednesday, 19 December 2012
Wednesday, 12 December 2012
നീ
നീ
-----
നീയെപ്പോ വരുമെന്നറിയില്ല
നിനക്കായ് ആരും കാത്തിരിക്കാറുമില്ല
നീ വന്നാലോ പിന്നെ സമയം അതില്ല
നിന്റെ കൂടെ യാത്ര അത് നിശ്ചയം !
നിന്ന നില്പില്‍ ചെറുപുഞ്ചിരിയോടെ
നിന്നെ സ്വീകരിക്കുന്നവന്‍ ഭാഗ്യവാന്‍!
നിന്നിലലിയും മുന്‍പേ ചെയ്തിടാനേറെ
നിത്യവും ചെറു കാര്യങ്ങള്‍ കൂടെ !!!
-----
നീയെപ്പോ വരുമെന്നറിയില്ല
നിനക്കായ് ആരും കാത്തിരിക്കാറുമില്ല
നീ വന്നാലോ പിന്നെ സമയം അതില്ല
നിന്റെ കൂടെ യാത്ര അത് നിശ്ചയം !
നിന്ന നില്പില്‍ ചെറുപുഞ്ചിരിയോടെ
നിന്നെ സ്വീകരിക്കുന്നവന്‍ ഭാഗ്യവാന്‍!
നിന്നിലലിയും മുന്‍പേ ചെയ്തിടാനേറെ
നിത്യവും ചെറു കാര്യങ്ങള്‍ കൂടെ !!!
Tuesday, 9 October 2012
പണം കായ്ക്കുന്ന മരം !
ഫലം കായ്ക്കുന്ന മരങ്ങള്‍
അയാള്‍ എന്നേ മുറിച്ചു വിറ്റു
കെട്ടു പ്രായം കഴിഞ്ഞപ്പോള്‍
ഒന്നാമത്തതിനെ പറഞ്ഞയക്കാന്‍
ഉണ്ടായിരുന്ന പത്തു സെന്റ്
നടുകെ മുറിച്ചു കൊടുത്തു
റിയല്‍ എസ്റ്റെറ്റുകാരന്
രണ്ടാമത്തേതിനെ കരകയറ്റാന്‍
മൂന്നാമത്തെ ആണ്‍ സന്തതി
ബിസിനസ് സ്വപ്‌നങ്ങള്‍
നെയ്യാന്‍ തുടങ്ങിയപ്പോള്‍
ബാക്കി അഞ്ചും പുരയിടവും പോയി
ആരോഗ്യം ക്ഷയിച്ചു , കാഴ്ച മങ്ങി
അടുപ്പില്‍ പുകഉയരുന്നില്ലേലും
ഇപ്പോള്‍ അയാള്‍ സ്വപനം കാണുന്നു
പണം കായ്ക്കുന്ന ആ മരത്തെ !
Wednesday, 13 June 2012
Friday, 20 January 2012
ചില "വികല" ചിന്തകള്‍ !
ഒന്ന്
-------
ഇസ്തിരിപെട്ടിക്കടിയില്‍
നിവരുന്നത് വസ്ത്രത്തിലെ
ചുളിവുകള്‍ അല്ല
നിന്റെ വ്യക്തിത്വം !
രണ്ട്
--------
പേപ്പറും പേനയും ഉപേക്ഷിച്ചു
എഴുത്ത് കീബോര്‍ഡ് കയ്യടക്കിയപ്പോള്‍
നഷ്ടപ്പെട്ടത് എഴുത്തല്ല
നീയും ഞാനും തമ്മുള്ള അകലം !
മൂന്നു
----------
Subscribe to:
Posts (Atom)






