Wednesday 13 June 2012

അവസ്ഥ

അവസ്ഥ
==========
വെട്ടിന്നവസാനം
ഒന്നുമറിയാതെ
ചോര പുരണ്ടൊരു വെട്ടു കത്തി !!

കണ്ണീര്‍ വാര്‍ത്തു
വാതില്‍ മറവില്‍
അമ്മക്കിളി !

കണ്ണില്‍ കത്തുന്ന തീയുമായ്‌
മുറ്റത്തെ മാവിന്‍ ചുവട്ടില്‍
ഒരു കുട്ടിക്കിളി  !

എല്ലാം കണ്ടും കേട്ടും
ഒന്നും ചെയ്യാനാവാതെ 
സങ്കടപ്പെട്ടു ഒരപ്പൂപ്പന്‍താടി !!



28 comments:

  1. അപ്പോപ്പന്‍ താടികളെ കണ്ണിലെ തീ വിഴുങ്ങാതിരിക്കട്ടെ

    ReplyDelete
  2. ഒന്നും ചെയ്യാനാവാതെ സങ്കടപ്പെട്ട് കണ്ണ് മൂടി കെട്ടിയൊരു സമൂഹം ..
    വിലപിക്കാം .. നമുക്ക് പലവിധം

    ReplyDelete
  3. എല്ലാം കണ്ടും കേട്ടും
    ഒന്നും ചെയ്യാനാവാതെ
    സങ്കടപ്പെട്ടു ഒരപ്പൂപ്പന്‍താടി !!


    ഈ ഒരപ്പൂപ്പൻ താടിയുടെ അവസ്ഥയിൽ നമ്മളാകാതിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുക.! എല്ലാം കണ്ടും കേട്ടും സങ്കടപ്പെട്ട് ഒന്നും ചെയ്യാനാവാതെ ഇരിക്കുന്നത് എത്ര ഭീകരമാണ്. അതിനൊന്നും നമുക്ക് കഴിയാതിരിക്കട്ടെ,അങ്ങനെ നമുക്കൊരിടത്ത് ഒഴിഞ്ഞിരിക്കേണ്ട അവസ്ത്ഥ വരാതിരിക്കട്ടെ. ആശംസകൾ ജബ്ബാറിക്കാ.

    ReplyDelete
  4. രാഷ്ട്രീയ കൊലപാതകങ്ങള്‍ ഒരുപാട് കേരളത്തില്‍ നടന്നിട്ടുണ്ടെങ്കിലും. ടി പി രാഷ്ട്രീയ കൊലപാതകത്തെ പോലെ സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു രാഷ്ട്രീയ കൊലപാതകം ഉണ്ടായിട്ടില്ല. ഈ അടുത്ത കാലത്തെ വാര്‍ത്താ മാധ്യമങ്ങളിലും ചര്‍ച്ചകളിലും ഈ വിഷയം ചെലുത്തിയ സ്വാധീനം ചെറുതല്ല എന്നത് വളരെ ശ്രദ്ധേയം.

    സമീപ കാലത്തെ സാഹിത്യ സൃഷ്ടികളിലും രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ പലരും ഇതിനകം പ്രതികരിച്ചു കഴിഞ്ഞെങ്കിലും ഈ വിഷയം അവതരിപ്പിക്കുന്ന രീതികളില്‍ എല്ലാവര്‍ക്കും പുതുമ നിലനിര്‍ത്താന്‍ സാധിക്കുന്നു. താങ്കളും പുതുമയോട് കൂടെ തന്നെ വളരെ ചിന്തനീയമായ ഭാഷയില്‍ ഈ വിഷയം അവതരിപ്പിച്ചിരിക്കുന്നു. അതിനു അഭിനന്ദനങ്ങള്‍ ..ആശംസകള്‍..

    സമൂഹത്തില്‍ പടര്‍ന്നു കൊണ്ടിരിക്കുന്ന അന്ധകാരം ഇല്ലാതാക്കാന്‍ ഇത്തരം സൃഷ്ടികള്‍ക്ക് സാധിക്കുമെങ്കില്‍..ഇനിയും ഇനിയും ഇത്തരം ചിന്തകള്‍ നമ്മളില്‍ ഉണരേണ്ടതുണ്ട്..

    ആശംസകള്‍.

    ReplyDelete
  5. കാലികമായ ഒരു പ്രശ്നം ചെറിയ വരികളിൽ പറഞ്ഞതിന്ന്  അഭിനന്ദനങ്ങൾ
    ഭീകരമീ രഗങ്ങൽ

    ReplyDelete
  6. ലളിതമായി പറഞ്ഞ നല്ലൊരു കവിത

    ReplyDelete
  7. എന്തിനധികം പറയുന്നു.....

    ReplyDelete
  8. എല്ലാം കണ്ടും, കേട്ടും., ഒന്നും ചെയ്യാനാവാതെ സങ്കടപ്പെടുന്ന അപ്പൂപ്പന്‍ താടികൾ നമ്മൾ....

    ReplyDelete
  9. ഭീകരം, ഈ ദുരവസ്ഥ. നല്ല വരികൾ.

    ReplyDelete
  10. കൊള്ളിച്ചു... മനസ്സില്‍

    ReplyDelete
  11. കുറച്ചൊള്ളൂ എങ്കിലും കുറെ പറഞ്ഞു.. അഭിനന്ദനങ്ങൾ ഇക്കാ...

    ReplyDelete
  12. കുറഞ്ഞവരികള്‍ വാക്കുകള്‍അതിഭയങ്കരം

    ReplyDelete
  13. നിസ്സഹായതയെ കുറഞ്ഞ വരികളിലൂടെ അവതരിപ്പിച്ചു.. ആശംസകള്‍

    ReplyDelete
  14. എല്ലാം കണ്ടും കേട്ടും
    ഒന്നും ചെയ്യാനാവാതെ
    സങ്കടപ്പെട്ടു ഒരപ്പൂപ്പന്‍താടി !!

    ReplyDelete
  15. ഹാ, കഷ്ടം നമ്മുടെ കേരളം....

    ReplyDelete
  16. ഒരു കിളിയെ വിട്ടുപോയല്ലോ വട്ടപ്പോയില്‍ :(

    ReplyDelete
  17. ഇന്നിന്റെ കവിത

    ReplyDelete
  18. കൊട്ടേഷന്‍ കൊട്ടേഷന്‍ !

    (പാര്‍ട്ടിക്കാര് കേള്‍ക്കാതെയാ കവിത ചൊല്ലിയത്. തല പോയാലോ)

    ReplyDelete
  19. ഇതു തന്നെയാണ് ശരിക്കും ഇപ്പോഴത്തെ അവസ്ഥ..
    കൊള്ളാം..അഭിനന്ദനങ്ങള്‍..

    www.ettavattam.blogspot.com

    ReplyDelete
  20. കുട്ടി കിളികളുടെ കണ്ണില്‍ കത്തുന്ന തീയെങ്കിലും നമുക്ക്‌ കെടുത്താന്‍ സാതിച്ചിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നു

    ReplyDelete
  21. എല്ലാം കണ്ടും കേട്ടും
    ഒന്നും ചെയ്യാനാവാതെ
    സങ്കടപ്പെട്ടു ഒരപ്പൂപ്പന്‍താടിയായ്‌ നമ്മള്‍ ..!

    ReplyDelete
    Replies
    1. ഹൃദയം നിറഞ്ഞ ഓണാശംസകള്‍......... ... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌ ...... തുമ്പ പൂക്കള്‍ ചിരിക്കുന്നു........ വായിക്കണേ............

      Delete
  22. *'എന്നിട്ടും കണ്ണിനുള്ളില്‍
    കണ്ണുനീരിറ്റും മുന്‍പ്
    ഒരു സ്നേഹ തീരം തെളിഞ്ഞതെന്തേ..'*

    ReplyDelete
  23. എല്ലാ കവിതകളും വായിച്ചു. വളരെ ലളിതം. ചിന്തകളെ ഉദ്ധീപിപ്പിയ്ക്കുന്നവ.... വളരെ നന്നായിരിക്കുന്നു.

    ReplyDelete
  24. വെട്ടുകത്തിയുടെ സ്വന്തം നാട്‌.
    നന്നായി എഴുതി.

    ReplyDelete
  25. എല്ലാം കണ്ടും കേട്ടും
    ഒന്നും ചെയ്യാനാവാതെ
    സങ്കടപ്പെട്ടു ഒരപ്പൂപ്പന്‍താടി

    നന്നായിരിക്കുന്നു..

    ReplyDelete