Wednesday, 12 December 2012

നീ

നീ
-----
നീയെപ്പോ വരുമെന്നറിയില്ല
നിനക്കായ്‌ ആരും കാത്തിരിക്കാറുമില്ല
നീ വന്നാലോ പിന്നെ സമയം അതില്ല
നിന്റെ കൂടെ യാത്ര അത് നിശ്ചയം !

നിന്ന നില്പില്‍ ചെറുപുഞ്ചിരിയോടെ
നിന്നെ സ്വീകരിക്കുന്നവന്‍ ഭാഗ്യവാന്‍!
നിന്നിലലിയും മുന്‍പേ ചെയ്തിടാനേറെ
നിത്യവും ചെറു കാര്യങ്ങള്‍ കൂടെ !!!



11 comments:

  1. 'നിന്നെ' പ്രതീക്ഷിച്ചിരിക്കുന്നവരും കുറവല്ല ഈ ലോകത്ത്.!

    'നിന്നെ' ആർത്തിയോടെ പുണരുന്നവരും,
    'നിന്നെ' വിധിയുടെ രൂപമായ് കണ്ട് വരിക്കുന്നവരും,
    'നിന്നിൽ' ാദ്വൈതം ദർശിച്ച്,
    നീയായ് മാറുന്നവരും കുറവല്ല ഈ ലോകത്ത്.!

    'നല്ല' രസം തോന്നാത്ത വരികൾ.
    ആശംസകൾ.

    ReplyDelete
  2. ഒരു പ്രപഞ്ച സത്യമായ മരണത്തെക്കുറിച്ച് ഹൃദയത്തില്‍ തൊട്ടുള്ള വരികള്‍ എന്നെയും ഈ കൂട്ടുകാരന്‍റെ വരവിനെ കുറിച്ച് ചിന്തിപ്പിച്ചു ,.,.,.ആശംസകള്‍ കൂടെ പ്രാര്‍ത്ഥനയും

    ReplyDelete
  3. നാട്ടില്‍ നിന്ന് തിരിച്ചെത്തിയ പാടെ ചൂടോടെ അല്ലെ..

    മരണഭയം മനുഷ്യനോടൊപ്പം വേണം എന്നാണ് പ്രമാണം. അത് ഒരു പരിധി വരെ ദുഷ്ക്കര്‍മ്മങ്ങള്‍ക്ക് തടയിടാന്‍ സഹായകമാകുമത്രെ!!!

    ReplyDelete
  4. മരണം അത് വന്നെത്തും തീര്‍ച്ച...

    ReplyDelete
  5. "നിന്ന നില്പില്‍ ചെറു പുഞ്ചിരിയോടെ
    നിന്നെ സ്വീകരിക്കുന്നവന്‍ ഭാഗ്യവാന്‍ "
    ആ ഭാഗ്യവാന്മാരില്‍ നമ്മളെല്ലാം പെടട്ടെ എന്ന് പ്രാര്‍ഥിക്കുന്നു .
    ചുരുങ്ങിയ വരികളെങ്കിലും അര്‍ത്ഥവത്തായ വരികള്‍ .......

    ReplyDelete
  6. നിന്നിലലിയും മുന്‍പേ ചെയ്തിടാനേറെ
    നിത്യവും ചെറു കാര്യങ്ങള്‍ കൂടെ !!!

    ReplyDelete
  7. ജനനത്തിലേ കിട്ടിയ വരമാണത്. വരും.

    ReplyDelete
  8. വരരുതേ എന്ന് പ്രാര്‍ത്ഥിച്ചാലും വരും ..

    ReplyDelete
  9. മരിക്കാത്ത ഈ നിമിഷത്തെ നമുക്ക് സ്നേഹിക്കാം, അല്ലേ ? നല്ല കവിത

    ReplyDelete
  10. എല്ലാ ദേഹവും ആ രുചിയറിയുക തന്നെ ചെയ്യും, തീർച്ച

    ReplyDelete
  11. എല്ലാരുടെയും കൂടെത്തന്നെയുണ്ട് ...

    ReplyDelete