Sunday, 23 December 2012

വേലിയും വയ്യാവേലിയും !!

വേലി !!
----------
വിത്ത് നട്ടു
വെള്ളവും വളവും നല്‍കി
രാവും പകലും
കാവലിരുന്നു വേലി.
വളര്‍ച്ച കണ്ടു .....
ഒടുവില്‍
വേലിതന്നെ
ആ വിളവു തിന്നു !!!

വയ്യാവേലി !!
-----------------
ആര്‍ത്ത നാദം
അയാള്‍ ഓടി
അവിടെ എത്തി !
അവള്‍ക്കു ചുറ്റും ചെന്നായ്ക്കള്‍!
അമ്പരന്നു നില്‍ക്കെ
അയാള്‍ വെറുതെ ഓര്‍ത്തു
ആ ... എന്തിനീ വയ്യാ വേലി !!
അയാള്‍ പതിയെ നടന്നകന്നു...


11 comments:

  1. ഒരു പ്രവാസിയുടെ ആല്‍മരോദനം ആണല്ലോ ജബ്ബാര്‍ ഇക്ക ,.,.,കൊള്ളാം കേട്ടോ ,.,.,.ആശംസകള്‍

    ReplyDelete
  2. വെറുതെ എന്തിനീ വയ്യാവേലി എന്ന നമ്മുടെ നിസ്സംഗത തന്നെയാണ് വേലിയെ വിളവു തിന്നുന്നവനാക്കിയത്. ആദ്യമേ പ്രതികരിക്കാന്‍ ശീലിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ...

    അര്‍ത്ഥവത്തായ വരികള്‍.

    ReplyDelete
  3. വേലി ചാടുന്ന പശുവിന് കോല് കൊണ്ട് മരണം ന്നാ,
    വേലി വയ്യാവേല്യായാലും, ചിലപ്പോൾ പശു ചാടിയെന്നിരിക്കും.!
    കോലു കൊണ്ട് മരിക്കട്ടെ.!വയ്യാവേലികൾ.
    ആശംസകൾ.

    ReplyDelete
  4. ഇതൊക്കെ തന്നെയാണ് ഇന്നത്തെ വേലിയും വയ്യാവേലിയും :(

    ReplyDelete
  5. വേലിക്ക് തന്നെ തിന്നാൻ വേണ്ടി വിത്തുടുന്ന പോലെയാണിന്നത്തെ കാര്യങ്ങൾ! തീവെച്ചുകളയണം അത്തരം വേലികൾ!

    ReplyDelete
  6. കാലികം
    ആശംസകള്‍

    ReplyDelete
  7. വാര്‍ത്തകളില്‍ നിറയുന്ന വേലികളും വയ്യാ വേലികളും.....
    നല്ല വരികള്‍ .... ആശംസകളോടെ ....

    ReplyDelete
  8. കൂടുതലൊന്നും പറയുന്നില്ല.
    എന്തിനാ വെറും വയ്യാവേലികള്‍......

    ReplyDelete